അവൾ 'അമ്മ '
എട്ടര മാസത്തോളം ഉദരത്തിൽ ചുമന്ന കുഞ്ഞിനെ നേരിൽ കാണാൻ സമയം അടുക്കുന്തോറും അവളുടെ നെഞ്ചിടിപ്പിന്റെ ആഴം കൂടിയും കുറഞ്ഞും കൊണ്ടിരുന്നു. പെട്ടന്നൊരു രാത്രിയിൽ പ്രസവവേദന മാടിവിളിച്ചപ്പോൾ വാ വിട്ട് കരഞ്ഞു കൊണ്ട് അവൾ ആസ്പത്രിയുടെ നടയിൽ എത്തി.ലാബോർറൂമിന്റെ അകത്തുള്ള ഒച്ചയും സംസാരങ്ങളും ഉപകരണങ്ങളുടെ നിലവിളിയും അവളിലെ ഹൃദയമിടിപ്പിന്റെ താളം തെറ്റിച്ചു തുടങ്ങി. അടച്ചിട്ട വാതിലുകൾക്കപ്പുറം പ്രീയപ്പെട്ടവർ ഉണ്ട് എന്ന് അറിയാം എങ്കിലും അവളിലെ മനസ്സ് അവർ അടുത്തുണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു.പ്രസവം ഉണ്ടനെ ഉണ്ടാകും എന്ന വാർത്ത വീട്ടുകാരുടെ അടുത്തെത്തി സമയം ഏറെ ആയി. അവൾക് സ്വയം കുഞ്ഞിനെ പുറത്താക്കാൻ കഴിയുന്നില്ല കുഞ്ഞിന്റെ തല കാണാൻ ഇല്ല. അവളിലും വീട്ടുകാരിലും ഒരുപോലെ ആധി പടർന്നു അതൊരു അവധി ദിവസം ആയത്താൽ ഡോക്ടർസ് എല്ലാവരും ഇല്ലതാനും . ഒടുവിൽ അവർ പറഞ്ഞു സി-സെക്ഷൻ വേണം സമ്മതപത്രം എഴുതണം. സമ്മതപത്രത്തിലെ ഓരോ വാക്കുകൾ നോക്കി എഴുതുമ്പോഴും ബന്ധുക്കളുടെ മനസ്സിൽ ആദി കൂടാൻ തുടങ്ങി. കണ്ണുകളിൽ അണകെട്ടിനിന്ന കണ്ണുനീർ താഴെ ചാടി സമ്മതപത്രത്തിലെ മഷികളിൽ വ്രണം ഉണ്ടാക്കാൻ തുടങ്ങി. മനസ്സാന്നിധ്യം കൈ വിടാതെ ഒപ്പും ഇട്ടു അത് കൈമാറിയപ്പോൾ അവളുടെ മനസ്സിൽ നിസ്സഹായതയുടെ കനൽ ആളിക്കത്താൻ തുടങ്ങി. ഓപ്പറേഷൻ തിയേറ്റർ യിലേക്ക് പോകുംവഴി എന്തുചെയ്യണം എന്നറിയാതെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ അവർ വളഞ്ഞു. അകത്തെ മുറിയിലേക്ക് കടത്തി വാതിൽ അടച്ചപ്പോൾ ഇനിയെന്താകും എന്ന ചിന്ത, ജീവൻ മരണ പോരാട്ടം ആണോ എന്ന ചോദ്യങ്ങൾ അവളിലെ സ്വസ്ഥത ഇല്ലാണ്ടാക്കി. പ്രീയപ്പെട്ടവർ അവൾക്കായി പ്രാർത്ഥനകൾ ഒഴുക്കി. ഒടുവിൽ ആ വാർത്തയും ആയി ഒരു മാലാഖ വന്നു. പെണ്കുഞ്ഞാണ് .... അതുകഴിഞ്ഞു പറഞ്ഞു 30 മിനിട്ടു കഴിഞ്ഞു ഓര്മവരുമ്പോൽ അമ്മയെയും കുഞ്ഞിനേയും icu യിലേക്ക് മാറ്റും. ആ വാര്ത്തയാണ് അവിടെയുള്ള ഓരോ മനുഷ്യനെയും ദീർഘ നിശ്വാസം സ്വീകരിക്കാൻ പ്രേരിപ്പിച്ചത്. പിന്നെയവിടെ നന്ദി പറച്ചിലുകളും ആനന്ദത്തിൽ കുളിച്ച കണ്ണുനീരുകളും ആയി. ആദ്യമായി ഭൂമിയിൽ ജനിച്ച കുഞ്ഞമാലാഖയെ കണ്ടപ്പോൾ സൂര്യനും പതിയെ കണ്ണുചിമ്മി. അതെ ഭൂമിയിലെ ഏറ്റവും വലിയ അത്ഭുതമാണ് ഒരു ജീവൻ ഉടലെടുക്കുന്നത്. മനുഷ്യനായാലും ഏതൊരു ജീവജാലം ആയാലും അമ്മയും കുഞ്ഞും തമ്മിലെ ബന്ധം മാസ്മരികം തന്നെ ആണ്. എന്നാൽ ചിലർ അതിൽ മായം കലർത്തുന്നുമുണ്ട്. ഒരു കുഞ്ഞുണ്ടാകുമ്പോൾ ഒരു അച്ഛനും അമ്മയും കൂടെ ജന്മം കൊള്ളുകയാണ്. ദൈവം തന്ന ആ നിധികളെ പൊന്നുപോലെ നോക്കേണ്ടത് അവരുടെ ഉത്തര വാദിത്തവും.അവരെ മാനസികമായി കൈത്താങ്ങുന്നവരാകുക അതുപോലെ അമ്മയ്ക്കും കരുതൽ കൊടുക്കുക അവളിലെ മാറ്റങ്ങൾ ശരീരം അംഗീകരിക്കുന്നതിന്റെ ഭാഗമായി വരുന്ന വ്യതിയാനങ്ങൾ അവളിലെ ചിന്തകളിൽ മാറ്റം വരുത്തിയേക്കാം.
എല്ലാ അച്ഛനും അമ്മയ്ക്കും സമർപ്പിക്കുന്നു